മംഗലൂരു: ട്രൗസറിനകത്തും പേനയ്ക്കുള്ളിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കാസര്‍കോട് സ്വദേശികളായ അബ്ദുൾ റഷീദ്, അബ്ദുൾ നിഷാദ് എന്നിവരാണ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായത്.
61.02 ലക്ഷം രൂപ വിലവരുന്ന 1.267 കിലോഗ്രാം സ്വര്‍ണം ഇവരില്‍ നിന്നും പിടിച്ചെടുത്തു. വിമാനത്താവളത്തിലെ പാർക്കിംഗ് സ്ഥലത്തെ ശൗചാലയത്തിന് സമീപത്ത് നിന്നാണ് അബ്ദുര്‍ റഷീദിനെ അറസ്റ്റ് ചെയ്തത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ട്രൗസറിനകത്ത് കവറില്‍ പൊതിഞ്ഞ നിലയിലാണ് സൂക്ഷിച്ചിരുന്നത്. ഇയാളില്‍ നിന്ന് 30,75,160 രൂപ വിലമതിക്കുന്ന 638 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
ദുബായിൽ നിന്നെത്തിയ അബ്ദുല്‍ നിഷാദ് 30,26,933 രൂപ വിലവരുന്ന 629.3 ഗ്രാം സ്വര്‍ണവുമായാണ് പിടിയിലായത്. പേനകളുടെയും എമര്‍ജന്‍സി ലൈറ്റിന്റെയും അകത്ത് സൂക്ഷിച്ചായിരുന്നു ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
Discussion about this post