ഡല്‍ഹി : ഭാര്യയും താനും തമ്മിലുള്ള പ്രശ്നം തന്റെ സ്വകാര്യതയാണെന്നുള്ള പാര്‍ട്ടിയുടെ നിലപാട് തികച്ചും ശരിയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സോംനാഥ് ഭാരതി എംഎല്‍എ. പാര്‍ട്ടി പറഞ്ഞത് ശരിയാണ്. ഇതെന്റെ സ്വകാര്യ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. എനിക്കും ഭാര്യയ്ക്കുമിടയില്‍ എന്താ നടക്കുന്നതെന്നുള്ളത് പാര്‍ട്ടിക്ക് എങ്ങനെ അറിയാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
ഞാനിതുവരെ കേജ്രിവാളിനെ കണ്ടില്ല. അദ്ദേഹം മുതിര്‍ന്ന നേതാവും ആദര്‍ശവാനുമായ വ്യക്തിയാണ്. എന്റെ സ്വകാര്യ ജീവിതത്തില്‍ ഞാനെന്തിനാണ് അദ്ദേഹത്തെ കൂടി ഉള്‍പ്പെടുത്തുന്നതെന്നും സോംനാഥ് വ്യക്തമാക്കി.
അതേസമയം, ഭാര്യ ലിപിക മിത്ര നല്കിയ ഗാര്‍ഹിക പീഡനക്കേസില്‍ ഡല്‍ഹി മുന്‍ നിയമമന്ത്രി സോംനാഥ് ഭാരതി എംഎല്‍എയ്ക്കെതിരെയുള്ള ജാമ്യമില്ലാ വാറന്റ് ഡല്‍ഹി ഹൈക്കോടതി നാളെ വരെ സ്റ്റേ ചെയ്തു. ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
2012 ലാണ് സോംനാഥ് ഭാരതി മിത്രയെ വിവാഹം ചെയ്തത്. ഭാരതി തന്നെ കഴൂത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും നായയെ അഴിച്ച് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് മിത്രയുടെ പരാതി. സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Discussion about this post