മലബാര്‍ കലാപം പശ്ചാത്തലമാക്കിയുള്ള തന്റെ ചിത്രമായ ‘1921: പുഴ മുതല്‍ പുഴ വരെ’യുടെ നിര്‍മ്മാണ ചിലവിനായി ‘മമധര്‍മ്മ’ എന്ന തന്റെ അക്കൗണ്ടിലേക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം വളരെ കുറവാണെന്നും ചെറിയ തുകകളാണ് കൂടുതലെന്നും സംവിധായകന് അലി അക്ബര്‍. തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വലിയ തുകകള്‍ വന്നിരിക്കുന്നത് കുറവാണ്. ഇനിയും സിനിമയ്ക്ക് വേണ്ടി ഭിക്ഷയാചിക്കാന്‍ തയ്യാറാണ്. അദ്ദേഹം പറയുന്നു.
സാധാരണ ജനങ്ങള്‍ തന്ന ചെറിയ തുകയുടെ ബലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രം കോടിക്കണക്കിന് ജനങ്ങള്‍ കാണും. ശരീരം കൊണ്ടും മനസുകൊണ്ടും പൂര്‍ത്തീകരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ സിനിമയായിരിക്കും പുഴ മുതല്‍ പുഴ വരെ. ചിത്രത്തില്‍ അഭിനയിച്ച തലൈവാസല്‍ വിജയ്, ജോയ് മാത്യു എന്നിവരും മറ്റുള്ളവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. അലി അക്ബര്‍ പറഞ്ഞു.
സിനിമയുടെ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ പൂര്‍ത്തിയായി. ആദ്യ ഷെഡ്യൂളിലെ എഡിറ്റിംഗ് പരിപാടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. വയനാട്ടിലെ എല്ലാ ഭാഗത്തും ചിത്രീകരണം നടത്തിയിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പിന് ശേഷമാകും ഇനി രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുക. വയനാട്ടില്‍ ചിത്രീകരണത്തിനിടെ സഹായിച്ച എല്ലാ നാട്ടുകാര്‍ക്കും അലി അക്ബര്‍ ഫേസ്ബുക്ക് ലൈവിലൂടെ തന്റെ നന്ദി അറിയിക്കുകയും ചെയ്തു.
Discussion about this post