വാഷിങ്ട്ടൻ: കോവിഡ് വാക്സിന് ഉല്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിരോധനം ഒഴിവാക്കണമെന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആവശ്യത്തോട് വൈറ്റ്ഹൗസ് ഇത് വരെ പ്രതികരിച്ചിട്ടില്ല.
തിങ്കളാഴ്ച രണ്ട് തവണ മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ പ്രതികരണം തേടിയെങ്കിലും വൈറ്റ് ഹൗസ് അധികൃതര്‍ മറുപടി നല്‍കിയില്ല. രാവിലെ കോവിഡ് 19 പ്രതിരോധ നടപടികളെക്കുറിച്ചുള്ള വിലയിരുത്തലിനുശേഷവും, പിന്നീട് വൈറ്റ് ഹൗസിന്റെ പ്രതിദിന വാര്‍ത്താസമ്മേളനത്തിലുമാണ് ഇന്ത്യയുടെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്. പിന്നീട് ഈ വിഷയത്തില്‍ പ്രതികരിക്കാമെന്നായിരുന്നു മറുപടി ലഭിച്ചത്.
പ്രതിരോധ മരുന്ന് നിര്‍മ്മിക്കുന്നതിനാവശ്യമായ ഫില്‍ട്ടറുകള്‍ ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്കുള്ള വിലക്ക് നീക്കണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദര്‍ പൂനാവാല കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
മാസം 16 കോടിയോളം കോവിഡ് വാക്സിനാണ് രാജ്യത്ത് നിര്‍മ്മിക്കുന്നത്. വാക്സിന് നിര്‍മ്മാണത്തിനാവശ്യമായ 37 ഓളം അസംസ്കൃത വസ്തുക്കളും യുഎസ് ആണ് ഇന്ത്യയ്ക്ക് നല്‍കിവരുന്നത്.
യുഎസില്‍ നിന്നുള്ള കയറ്റുമതി നിലച്ചത് രണ്ട് വാക്സിനുകളുടെ ഉല്പാദനത്തെ ബാധിക്കുമെന്നും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുരേഷ് ജാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post