ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ക്ഷേത്രത്തിൽ എത്താനും പ്രാർത്ഥിക്കാനും കഴിഞ്ഞത് തന്നെ സംബന്ധിച്ച് ഏറെ അഭിമാനകരമാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു ക്ഷേത്ര ദർശനത്തിന്റെ വിവരം പുറത്തുവന്നത്. രാംലല്ലയ്ക്ക് മുൻപിൽ സാഷ്ടാംഗം പ്രണമിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ഈ ദൃശ്യങ്ങൾ അതിവേഗത്തിൽ തന്നെ വൈറൽ ആയി. ഇത് മൂന്നാം തവണയാണ് ആരിഫ് മുഹമ്മദ് ഖാൻ രാമക്ഷേത്രത്തിൽ എത്തുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിൽ രണ്ട് തവണ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതായി അദ്ദേഹം പറഞ്ഞു. എന്നാൽ അന്നും ഇന്നും ദർശനം നടത്തിയപ്പോഴുണ്ടായ അനുഭവം ഒന്നായിരുന്നു. രാമക്ഷേത്ര ദർശനം തന്നെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന ഒന്ന് മാത്രമല്ല. അഭിമാനകരമായ കാര്യം കൂടിയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
Discussion about this post