മുംബൈ: ഐപിഎൽ നടത്തിപ്പിനെ അനിശ്ചിത്വത്തിലാക്കി കൊവിഡ് ബാധ. സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്രയ്ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ ഐപിഎൽ താത്കാലികമായി നിർത്തി വെച്ചതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു.
കൊവിഡ് വ്യാപനം ഐപിഎല്ലിന്റെ നടത്തിപ്പിനെ മൊത്തത്തിൽ ബാധിക്കുമെന്ന ആശങ്ക ഉയരുകയാണ്. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കും ചെന്നൈ ബൗളിംഗ് പരിശീലകൻ ബാലാജിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഐപിഎല്ലിലെ ഇന്നലത്തെ മത്സരം മാറ്റി വെച്ചിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ മുംബൈയിൽ നടത്താൻ സംഘാടകർ ശ്രമിക്കുന്നതായാണ് വിവരം. അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശതാരങ്ങൾ ഐപിഎൽ ഉപേക്ഷിക്കുമെന്ന സൂചനയുമുണ്ട്. ഇത് ടൂർണമെന്റിനെ സാരമായി ബാധിച്ചേക്കാം.
Discussion about this post