കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഈ മാസം 22 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എയര്‍ ഇന്ത്യാ ജീവനക്കാരനായ സിബു എല്‍എസ്സിനെതിരെ വ്യാജപരാതികള്‍ ചമച്ച കേസിലാണ് നടപടി.
കസ്റ്റംസ് കസ്റ്റഡിയില്‍ കഴിയുന്ന സ്വപ്നയെ കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് ഈ കേസില്‍ ജയിലിലെത്തി അറസ്റ്റ് ചെയ്തത്. ഇന്ന് ഓണ്‍ലൈന്‍ വഴിയാണ് സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയത്.
തിരുവനന്തപുരം ജെഎഫ്സിഎം കോടതിയാണ് ക്രൈം ബ്രാഞ്ച് അപേക്ഷ പ്രകാരം കസ്റ്റഡിയില്‍ വിട്ടത്. എയര്‍ ഇന്ത്യാ സാറ്റ്സില്‍ എച്ച്ആര്‍ മാനേജര്‍ ആയിരിക്കെയാണ് സ്വപ്ന സിബുവിനെതിരെ വ്യാജപരാതികള്‍ ചമച്ചിരിക്കുന്നത്.
Discussion about this post