ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിനൊപ്പം ബ്ലാക്ക് ഫംഗസ് ബാധയും ശക്തമായതോടെ മരുന്നെത്തിക്കാൻ നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. അമേരിക്കയിൽ നിന്നും ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന് ഇന്ത്യയിലെത്തി. ആംബിസോം എന്ന ഇൻജെക്ഷനാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്.
2 ലക്ഷം ഡോസ് മരുന്നാണ് അമേരിക്കയിൽ നിന്നും ഇന്ത്യയിൽ എത്തിയിരിക്കുന്നത്. നേരത്തെ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ലോകത്ത് എവിടെ നിന്നും ഇന്ത്യക്ക് ആവശ്യമായ മരുന്നുകൾ സംഘടിപ്പിക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയിരുന്നു.
പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം മരുന്ന് ലഭ്യമാക്കാൻ വിവിധ മന്ത്രാലയങ്ങൾ കൂട്ടായ യത്നം ആരംഭിച്ചു. ഇതിന്റെ ഫലമായി ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു മില്ല്യൺ ആംഫോടെറിസിൻ മരുന്നുകൾ അമേരിക്കയിൽ നിന്നും നേരത്തെ ഇന്ത്യയിൽ എത്തിയിരുന്നു.
Discussion about this post