കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.65 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. കരിപ്പൂരിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും കോഴിക്കോട് ഡയറക്ടററ്റേ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി.ആര്.ഐ ചേര്‍ന്നാണ് 3.3 കിലോഗ്രാം സ്വര്‍ണം പിടിച്ചത്.
ജിദ്ദയില്‍ നിന്ന് ഷാര്‍ജ വഴി എയര്‍അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ രണ്ട് കോഴിക്കോട് സ്വദേശികളില്‍ നിന്നും മഞ്ചേരി സ്വദേശിയില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെടുത്തത്.
സ്വര്‍ണം എമര്‍ജന്‍സി ലാമ്പിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. ജോ. കമീഷണര്‍ വൈഗേഷ് കുമാര്‍ സിങ്, സൂപ്രണ്ടുമാരായ കെ.പി. മനോജ്, ഗഗന്‍ദീപ് രാജ്, എം. ഉമാദേവി, ശിവാനി, ഇന്‍സ്പെക്ടര്‍മാരായ സുമിത് നെഹ്റ, ടി.എസ്. അഭിലാഷ്, ഹെഡ് ഹവില്‍ദാര്‍മാരായ കെ.സി. മാത്യു, പി. മനോഹരന് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.
Discussion about this post