ശ്രീനഗർ: ജമ്മു വിമാനത്താവളത്തിൽ സ്ഫോടനം. വിമാനത്താവളത്തിലെ ടെക്നിക്കൽ മേഖലയിൽ ഇന്ന് പുലർച്ചെയോടെ ശക്തവും ഉഗ്രവുമായ സ്ഫോടനം നടക്കുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
ബോംബ് സ്ക്വാഡും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ സാങ്കേതിക പ്രശ്നമാണോ അട്ടിമറിയാണോ എന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ആളപായമോ നാശനഷ്ടമോ ഉള്ളതായി വ്യക്തമല്ല.
Discussion about this post