ന്യൂഡൽഹി: ഹരിയാനയിലും ഡൽഹിയിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്.
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇൻഡി സഖ്യം ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ അത് ആവശ്യമില്ലെന്നും രമേശ് വ്യക്തമാക്കി.
സംസ്ഥാന തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ഇൻഡി സഖ്യത്തിന് സ്വീകരിക്കാൻ കഴിയുന്ന ഒരൊറ്റ ഫോർമുല ഇല്ലെന്ന് ജയറാം രമേശ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി
പഞ്ചാബിൽ ഇന്ത്യയുടെ ‘ജനബന്ധൻ’ ഇല്ല. ഹരിയാനയിൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ആം ആദ്മി പാർട്ടിക്ക് (എഎപി) ഒരു സീറ്റ് നൽകിയിരുന്നു, എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ ജനബന്ധൻ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഡൽഹിയിൽ ആം ആദ്മി പാർട്ടി തന്നെ പറഞ്ഞത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനബന്ധൻ ഉണ്ടാകില്ലെന്ന് രമേശ് പറഞ്ഞു
ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വിചിത്രമായ സഖ്യമേതാണ് എന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ പറയാം അത് ഇൻഡി മുന്നണിയാണ് എന്ന്. ബി ജെ പി യെക്കാൾ കൂടുതൽ ഹിന്ദുത്വ പാർട്ടിയായ, പ്രാദേശിക വാദവും മണ്ണിന്റെ മക്കൾ വാദവും പ്രധാന രാഷ്ട്രീയമായി കൊണ്ട് നടക്കുന്ന ശിവ സേനയും. സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം പിൻപറ്റുന്ന എന്ന് പറയുന്ന സമാജ്‌വാദി പാർട്ടിയും ഒരു കുടക്കീഴിൽ വരുമ്പോൾ, ബംഗാളിൽ കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന മമതാ ബാനർജിയുമായി കേന്ദ്രത്തിൽ കോൺഗ്രസ്സ് നീക്ക് പോക്കിന് തയ്യാറാകുന്നു. കോൺഗ്രസ്സിന്റെ അഴിമതി രാഷ്ട്രീയത്തിനെതിരെ രംഗത്ത് വന്ന ആം ആദ്മി ഇപ്പോൾ അവരുടെ തോളിൽ കയ്യിട്ട് നടക്കുന്നു.
വ്യക്തികളല്ല ആശയം ആണ് പ്രധാനം എന്ന് പറയുന്ന ഇൻഡി സഖ്യത്തിന്, വോട്ട് ബാങ്ക് രാഷ്ട്രീയവും അഡ്ജസ്റ്മെന്റ് രാഷ്ട്രീയവും അല്ലാതെ പൊതുവായി ഒന്നുമില്ല എന്ന് തെളിയിക്കുന്നതാണ് ജയറാം രമേശിന്റെ ഈ തുറന്നു പറച്ചിൽ
Discussion about this post