ന്യൂഡൽഹി: വിശ്വവിജയത്തിന് പിന്നാലെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി മോദിയെ കാണാൻ പോകുമ്പോൾ ‘ചാമ്പ്യൻസ്’ എന്ന് എഴുതിയ കസ്റ്റമൈസ്ഡ് ഇന്ത്യൻ ജേഴ്‌സിയാണ് മെൻ ഇൻ ബ്ലൂ ധരിച്ചത്.
രാവിലെ 11 മണിയോടെ എത്തിയ ഇന്ത്യൻ സംഘം പ്രധാനമന്ത്രിക്കൊപ്പം പ്രാതൽ കഴിച്ചു. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ടീമിനെ അഭിനന്ദിച്ച മോദി ഈ കിരീട വിജയം തുടരണമെന്നും ആവശ്യപ്പെട്ടു.
ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് റോജർ ബിന്നി എന്നിവരും ഇന്ത്യൻ ക്രിക്കറ്റ് ടീമുമായുള്ള പ്രഭാതഭക്ഷണ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യൻ ടീം പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് പുറപ്പെട്ട് ന്യൂഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചു.
Discussion about this post