വാസ്തുവും മറ്റും നോക്കിയാണ് എല്ലാവരും വീട് വയ്ക്കാറുള്ളത്. വീടിനുള്ളിലും പല കാര്യങ്ങളിലും നാം വാസ്തു നോക്കാറുണ്ട്. വാസ്തുവിൽ തെറ്റുണ്ടെങ്കിൽ സാമ്പത്തികം, കുടുംബം, ആരോഗ്യം എന്നിവയിലെല്ലാം പ്രശ്‌നങ്ങൾ വരാറുണ്ട്.
ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് സാമ്പത്തിക പ്രശ്‌നങ്ങൾ. സാമ്ത്തിക പ്രശ്‌നങ്ങൾ മാറാനായി വീടുകളിലും ഓഫീസുകളിലും കുരേ ഭഗവാന്റെ വിഗ്രഹം വയ്ക്കാറുണ്ട്. അതുപോലെ തന്നെ നമ്മുടെ പണപ്പെട്ടിയിലും പേഴ്‌സിലുമെല്ലാം ചില വസ്തുക്കൾ സൂക്ഷിച്ചാൽ, സാമ്പത്തികമായി നേട്ടമുണ്ടാകുമെന്നാണ് വിശ്വാസം.
ഇവയിൽ ഒന്നാണ് വെറ്റില. ഹൈന്ദവ സംസ്‌കാരത്തിൽ വെറ്റിലയ്ക്ക് ഏറെ പ്രധാന്യമുണ്ട്. മംഗളകർമങ്ങൾക്ക് പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് വെറ്റില. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മിയും മദ്ധ്യഭാഗത്ത് സരസ്വതിയും ഉള്ളിൽ വിഷ്ണുവും പുറത്ത് ചന്ദ്രനും കോണുകളിൽ ബ്രഹ്‌മാവും ശിവനും കുടിയിരിക്കുന്നതായാണ് വിശ്വാസം. അതുകൊണ്ട് തന്നെ വെറ്റില നിങ്ങളുടെ പണപ്പെട്ടിയിൽ സൂക്ഷിക്കുന്നത് സമ്പത്ത വർദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്.
വീട്ടിലോ നമ്മുടെ പേഴ്‌സിലോ ഒക്കെ വെറ്റില സൂക്ഷിച്ചാൽ, ഐശ്വര്യം വരുമെന്ന് കരുതുന്നു. ഇത് വീട്ടിൽ ധനത്തിനും ധാന്യങ്ങൾക്കും കുറവ് വരുത്താതെ നോക്കുമെന്നാണ് വിശ്വാസം. വെറ്റില സൂഷിക്കുന്നിടത്ത് ലക്ഷ്മി ദേവി കുടിയിരിക്കും. ഇത് ഭാഗ്യം കൊണ്ടുവരുന്നു.
Discussion about this post