തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയില്‍ വിമര്‍ശനം ഉന്നയിച്ച പ്രോസിക്യൂഷന് ഇന്നും കോടതിയുടെ വിമര്‍ശനം. കേസില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് എസ്.പി എസ്.സുകേശന്റെ എസ്പി: സുകേശന്റെ നടപടികളില്‍ പൂര്ണതൃപ്തിയല്ലെന്നും അദ്ദേഹത്തിന്റെ പൂര്‍വചരിത്രം പരിശോധിക്കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. ബാര്കോവകേസില് തെളിവില്ലാതിരുന്നിട്ടും നടപടിയുമായി എസ്പി: മുന്നോട്ടു പോകുകയായിരുന്നുവെന്നും പ്രോസിക്യൂഷന് പറഞ്ഞു. റിപ്പോര്‍ട്ടില്‍ ഇടപെടാനും ഉള്ളടക്കം നിര്‍ദേശിക്കാനും വിജിലന്‍സ് ഡയറക്ടര്‍ക്ക് കഴിയില്ലെന്ന് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ വ്യക്തമാക്കി. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനോ തുടരന്വേഷണത്തിന് ഉത്തരവിടാനോ മാത്രമാണ് ഡയറക്ടര്‍ക്ക് അധികാരമുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ക്ക് ഇടപെടാന്‍ കഴിയുമെന്ന് പ്രോസിക്യൂഷന് വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. അതിനിടെ, കഴിഞ്ഞ ദിവസം കോടതിയില്‍ നടന്ന നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ പിശകുണ്ടെന്നും അതിനാല്‍ കോടതി നടപടിയില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും പ്രോസിക്യുഷന് ആവശ്യപ്പെട്ടു. ഇതും കോടതി നിഷേധിച്ചു. അതേസമയം, കേസിലെ രേഖകള്‍ സ്വകാര്യ അഷഭിഭാഷകര്ക്ക് കൈമാറിയതായി പ്രോസിക്യൂഷന് കോടതിയില്‍ സമ്മതിച്ചു. ഈ നടപടി തെറ്റായിപ്പോയെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അഭിഭാഷകരെ ഒഴിവാക്കി സുപ്രീം കോടതിയിലെ അഭിഭാഷകരില്‍ നിന്നാണ് കേസിനാവശ്യമായ നിയമോപദേശം വിജിലന്‍സ് തേടിയത്. പ്രതി ആരെന്ന് തീരുമാനിക്കേണ്ട കാര്യം കോടതിക്കില്ലെന്നും തെളിവ് മാത്രം പരിഗണിച്ചാല്‍ മതിയെന്നും പ്രോസിക്യൂഷന് വാദിച്ചു. ഡയറക്ടറുടെ ഓഫീസ് വെറും പോസ്റ്റ് ഓഫീസ് മാത്രമല്ല. അന്വേഷണ ഉദ്യോഗസ്ഥനെ പ്രവൃത്തികളില്‍ തൃപ്തിയില്ലായിരുന്നു. തെളിവില്ലായിരുന്നിട്ടും പ്രോസിക്യുഷന് നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തുവെന്നും പ്രോസിക്യൂഷന് പറഞ്ഞു. തൃപ്തിയില്ലായിരുന്നുവെങ്കില് എന്തിന് അന്വേഷണ ഉദ്യോഗസ്ഥനെ തുടരാന്‍ അനുവദിച്ചുവെന്നായിരുന്നു കോടതിയുടെ മറുചോദ്യം. പ്രതിഭാഗമാണ് ഈ ആക്ഷേപം ഉന്നയിച്ചതെങ്കില്‍ മനസ്സിലാക്കായാലിരുന്നു. ആരോപണ വിധേയന് പണം ആവശ്യപ്പെട്ടില്ലെങ്കിലും കൈക്കൂലിയായി ലഭിച്ച പണം സ്വീകരിച്ചത് അഴിമതി നിരോധന വകുപ്പിന്റെ ഏഴാം വകുപ്പില്‍ ഉള്‍പ്പെടുമെന്ന് കോടതി മറുപടി നല്കി. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലയന്സ് ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. അഭിപ്രായം മാത്രമാണ് പറഞ്ഞതെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച കത്തില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ടെന്നു കോടതി പറഞ്ഞിരുന്നു.
Discussion about this post