തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി 29 ന് വിധിപറയും. കേസിലെ വാദം പൂര്‍ത്തിയായി. തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പത്ത് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
കേസിലെ പ്രധാനസാക്ഷി ബിജു രമേശിന്റെ അഭിഭാഷകന്റെ വാദമാണ് ഇന്ന് നടന്നത്.
മന്ത്രി കെ.എം മാണിക്ക് അനുകൂലമായ വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്നും വിജിലന്‍സ് എസ്.പി സുകേശന് തയ്യാറാക്കിയ വസ്തുതാ വിവര റിപ്പോര്‍ട്ട് കോടതി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
എന്നാല്‍, വസ്തുതാ വിവര റിപ്പോര്‍ട്ട് അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് തയ്യാറാക്കിയതാണെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
Discussion about this post