ഡല്‍ഹി: സിങ്ഘു അതിര്‍ത്തിക്കടുത്ത് കര്‍ഷകരുടെ പ്രധാന പ്രതിഷേധ വേദിക്ക് സമീപത്തായി പൊലീസിന്റെ ബാരിക്കേഡില്‍ കെട്ടിയിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മറിഞ്ഞു കിടക്കുന്ന ബാരിക്കേഡില്‍ കൈവെട്ടി മാറ്റിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചെന്നാരോപിച്ച് സിഖ് തീവ്ര സംഘടനയായ നിഹാങ്ങില് ഉള്‍പ്പെട്ടവരാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തല്ലിക്കൊന്ന് ബാരിക്കേഡില്‍ കെട്ടിതൂക്കിയതിനു ശേഷം കൈ വെട്ടിമാറ്റിയതാകാം എന്നാണ് നിഗമനം. എന്നാല്‍ സംഭവത്തില്‍ ഔദ്യോഗികമായ വിശദീകരണം പൊലീസ് ഇതുവരെ നല്‍കിയില്ല.
മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ലോക് ഡൗണില്‍ പാട്യാലയില്‍ വാഹന പരിശോധനക്കിടെ യാത്രാ പാസ് ചോദിച്ച പൊലീസുകാരന്റെ കൈ നിഹാങ്ങുകാര് വെട്ടിമാറ്റിയിരുന്നു.
Discussion about this post