തിരുവനന്തപുരം: എങ്ങിനെയാണ് സമരം നടത്തേണ്ടതെന്ന് സി.പി.എം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധവുമായി നടൻ ജോജു ജോർജ് എത്തിയതിന തുടർന്നുണ്ടായ സംഘർഷം നിയമസഭയിൽ ചർച്ച ചെയ്യവെയായിരുന്നു സതീശൻ ഇത് പറഞ്ഞത്.
‘കേരളത്തിൽ അക്രമസമര പരമ്പരകൾ നടത്തിയവരാണ് കോൺഗ്രസ് സമരത്തെ വിമർശിക്കുന്നത്. എങ്ങനെ സമരം നടത്തണമെന്ന് സി.പി.എം പഠിപ്പിക്കേണ്ട. കൊച്ചിയിൽ എന്തിനു വേണ്ടിയായിരുന്നു സമരം എന്ന് ജനങ്ങൾ വിലയിരുത്തട്ടെ. എന്തു സാഹചര്യത്തിലാണ് നടൻ ബഹളമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി അന്വേഷിക്കണം. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് നടൻ മദ്യപിച്ച് ലക്കുകെട്ട് സംസാരിക്കുന്നതായി കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞത്. സി.പി.എമ്മിന്റെ സമരത്തിലേക്കാണ് വന്നതെങ്കില്‍ അനുശോചനം നടത്തേണ്ടിവന്നേനെ’- പ്രതിപക്ഷ നേതാവ് പറഞ്ഞു.
Discussion about this post