അബുദാബി: ട്വെന്റി 20 ലോകകപ്പ് വേദികളിലൊന്നായ അബുദാബി ക്രക്കിറ്റ് സ്റ്റേഡിയത്തിന്റെ ഇന്ത്യക്കാരനായ മുഖ്യ ക്യുറേറ്റർ മോഹൻ സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നത്തെ അഫ്ഗാനിസ്ഥാൻ- ന്യൂസിലാൻഡ് മല്‍സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് മൃതദേഹം കണ്ടെത്തിയത്.
മല്‍സരത്തിനു വേണ്ടി പിച്ച് ഒരുക്കാന്‍ മോഹന്‍ സിംഗ് അവസാന നിമിഷം വരെയും സജീവമായി ഉണ്ടായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചില മാധ്യമങ്ങൾ ആരോപിക്കുന്നു.
ഉത്തർ പ്രദേശിലെ ഗര്‍വാള്‍ സ്വദേശിയായ മോഹന്‍സിങ് വർഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യൂറേറ്റർ ടീമിൽ അംഗമായിരുന്നു. 2004 സെപ്റ്റംബറിൽ യു.എ. ഇയിലെത്തിയ ഇദ്ദേഹം വർഷങ്ങളായി അബുദാബി സ്റ്റേഡിയത്തിന്റെ ക്യൂറേറ്ററാണ്. മരണവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് യു.എ.ഇ ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചു.
Discussion about this post