ബിജ്നോർ: പെൺകുട്ടികൾക്ക് അശ്ലീല സന്ദേശമയച്ച എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ബിജ്നോർ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ മുഹമ്മദ് അർഷാദാണ് അറസ്റ്റിലായത്. വാട്സാപ്പിലൂടെയായിരുന്നു ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചത്.
Bijnor Engineering College lecturer Arshad sending such obscene msgs to his girl students. pic.twitter.com/Dw6mOEo9gU
— Wali(Modi Ka Parivar) (@Netaji_bond_) December 13, 2021
ഇയാൾ പെൺകുട്ടികളോട് വാട്സാപ്പിൽ അനാവശ്യ ചാറ്റുകൾ ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ടുകളും പുറത്തു വന്നിട്ടുണ്ട്. താൻ ഒരു അധ്യാപകനാണെന്ന് മറക്കരുതെന്നും ഇനിയും ശല്യം തുടർന്നാൽ പരാതിപ്പെടേണ്ടി വരുമെന്നും പെൺകുട്ടികൾ ഇയാളോട് പറയുന്നുണ്ട്. ഇയാൾ പെൺകുട്ടികളോട് പലപ്പോഴും അശ്ലീല ആംഗ്യങ്ങൾ കാട്ടിയിരുന്നതായും പരാതിയുണ്ട്.
ശല്യം സഹിക്കാൻ വയ്യാതെ പെൺകുട്ടികൾ മാതാപിതാക്കളോട് പരാതിപ്പെട്ടു. തുടർന്ന് നിമിഷങ്ങൾക്കകം പൊലീസ് മുഹമ്മദ് അർഷാദിനെ പിടികൂടുകയായിരുന്നു.
Discussion about this post