ഡി-ലിറ്റ് വിഷയത്തില്‍ വിവാദം ഉണ്ടാക്കുന്നവര്‍ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടനയുടെ 51 ( എ) അനുഛേദം ഓര്‍മ്മിപ്പിച്ച കൊണ്ടാണ് വിഷയത്തില്‍ ഗവര്‍ണറുടെ പ്രതികരണം. രാഷ്ട്രപതി, ഗവര്‍ണര്‍ എന്നീ പദവികള്‍ ഭരണഘടനാ സ്ഥാപനങ്ങളാണെന്നും ഭരണഘടനാ തത്വങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്കാന് ശുപാര്‍ശ ചെയ്തുവെന്ന വാര്‍ത്ത നിഷേധിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം വിഷയങ്ങളില്‍ ഭരണഘടനയും നിയമവും മനസ്സിലാക്കിയിട്ട് വേണം പ്രതികരിക്കാന്‍ എന്നും അദ്ദേഹം പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട് അജ്ഞത കൊണ്ട് ചിലര്‍ നടത്തുന്ന പ്രസ്താവനകളോട് മറുപടി പറയുന്നില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. ഗവര്‍ണറുടെ ഓഫീസിനെ ചര്‍ച്ചാ വിഷയമാക്കരുതെന്നും ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെട്ടു. സര്‍വകലാശാലകള്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പ്പെടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ നിയമപ്രകാരം സര്‍വകലാശാലകള്‍ സ്വതന്ത്ര സ്ഥാപനമാണ്. നിയമം ഉണ്ടാക്കിയവര്‍ തന്നെ അത് തകര്‍ക്കുകയും ചെയ്തു. അത് കൊണ്ടാണ് ചാന്‍സലറായി തുടരുന്നില്ലെന്ന വ്യക്തമാക്കിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post