ഗോരഖ്പൂര്‍ : ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷത്തിനുമെതിരെ പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2013-ല്‍ താന്‍ ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി എത്തുമ്പോള്‍ പാര്‍ട്ടി രണ്ടക്കം പോലും കടക്കില്ലെന്നാണ് കരുതിയിരുന്നതെന്ന് അമിത് ഷാ.
പല മാധ്യമപ്രവര്‍ത്തകരും അത്തരത്തില്‍ പ്രചരണം നടത്തി. എന്നാല്‍, പിന്നീട് യു പിയില്‍ ഇവിടെ പ്രതിപക്ഷമാണ് രണ്ടക്കം കടക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യു പിയില്‍ ബി ജെ പി ചരിത്രം ആവര്‍ത്തിക്കും. 2014-ലും 2017-ലും 2019-ലും മോദിക്ക് കീഴിലുള്ള വികസനത്തിന് വേണ്ടിയാണ് യു പിയിലെ ജനങ്ങള്‍ വോട്ട് ചെയ്തത്. സംസ്ഥാനത്ത് യോഗിയുടെ നേതൃത്വത്തില്‍ 300-ലേറെ സീറ്റുകളുമായി വലിയ മുന്നേറ്റത്തിലേക്കാണ് ബി ജെ പി അടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post