മുംബൈ : യുക്രെനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയുള്ള ഏഴാമത്തെ വിമാനമെത്തി. 182 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുള്ള വിമാനമാണ് മുംബൈയില്‍ ഇറങ്ങിയത്. ഓപ്പറേഷന് ഗംഗ പദ്ധതിയുടെ ഭാഗമായാണ് രക്ഷാപ്രവര്‍ത്തനം.
കേന്ദ്രമന്ത്രി നാരായണ്‍ റാണെ ഇവരെ മുംബൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
Discussion about this post