ഡൽഹി: ഇന്ത്യൻ ദേശീയ പതാക നെഞ്ചോട് ചേർത്ത് വന്ദേ മാതരം പാടി വിമാനമിറങ്ങി ഇന്ത്യ വിദ്യാർത്ഥികൾ. യുദ്ധം രൂക്ഷമായിരിക്കുന്ന ഉക്രെയ്നിൽ നിന്നും ഡൽഹിയിലെത്തിയ വിദ്യാർത്ഥികൾ കേന്ദ്ര സർക്കാരിനും ഇന്ത്യൻ എംബസിക്കും നന്ദി അറിയിച്ചു. വിദ്യാർത്ഥികളെ കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി ആർ കെ സിംഗ് വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഉക്രെയ്നിലെ ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ വിജയകരമായി പുരോഗമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഉക്രെയിനിലെ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതരായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നാല് കേന്ദ്ര മന്ത്രിമാരാണ് ഉക്രെയ്ൻ അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനായി കേന്ദ്ര സർക്കാർ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും കേന്ദ്ര മന്ത്രി ആർ കെ സിംഗ് വിശദീകരിച്ചു.
Discussion about this post