കീവ്: ഉക്രെയ്ൻ യുദ്ധത്തിനിടെ ലോകത്തെ അമ്പരപ്പിച്ച് യുദ്ധഭൂമിയിൽ ഇന്ത്യ- റഷ്യ നയതന്ത്ര സഹകരണം. ഉക്രെയ്നിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ റഷ്യൻ സഹകരണത്തോടെയാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കനത്ത പേരാട്ടം നടക്കുന്ന ഹാര്‍കീവ്, സുമി മേഖലകളില്‍നിന്ന് റഷ്യയിലെ ബെൽഗൊറോദ് മേഖലയിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനായി 130 റഷ്യന്‍ ബസ്സുകള്‍ സജ്ജമാക്കിയതായി റഷ്യന്‍ നാഷണല്‍ ഡിഫൻസ് കണ്ട്രോള് സെന്റര്‍ മേധാവി കേണല്‍ ജനറല്‍ മിഖായില്‍ മിസിന്റ്സേവ് വ്യക്തമാക്കി.
ചെക്ക് പോയിന്റുകളിൽ താമസസൗകര്യവും വിശ്രമവും ഒരുക്കും. ഭക്ഷണവും മരുന്നുകളും നല്‍കുമെന്നും റഷ്യൻ അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളെ ബെൽഗൊറോദിൽ എത്തിച്ച ശേഷം അവിടെ നിന്ന് വിമാനമാർഗം ഇന്ത്യയിലേക്ക് കൊണ്ടു വരാനാണ് നീക്കം.
Discussion about this post