ചെന്നൈ: പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ താതിനേനി രാമറാവു (ടി. രാമറാവു -83) ചെന്നൈയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
തെലുങ്ക്, തമിഴ്, ഹിന്ദി സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ക്കൊപ്പം ടി. രാമറാവു പ്രവര്‍ത്തിച്ചിട്ടുണ്ട്. 1966 മുതല്‍ 2000 വരെ സിനിമ മേഖലയില്‍ സജീവമായിരുന്ന ഇദ്ദേഹം 70-ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം കൂടാതെ, ശ്രീലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തമിഴ് സിനിമകള്‍ നിര്‍മിക്കുകയും ചെയ്തു.
സംസ്കാരം ബുധനാഴ്ച വൈകീട്ട് ചെന്നൈയില്‍ നടക്കും. ഭാര്യ: താതിനേനി ജയശ്രീ. മക്കള്‍: ചാമുണ്ടേശ്വരി, നാഗസുശീല, അജയ്.
Discussion about this post