തിരുവനന്തപുരം: അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ തുണിയില്‍ കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിക്കും അദ്ദേഹം കത്തയച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വിഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ യോജിച്ച നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും പ്രത്യേക പരിഗണന വേണ്ട അട്ടപ്പാടി ആദിവാസി സമൂഹം നേരിടുന്ന അവഗണനയും അരക്ഷിതാവസ്ഥയും പല തവണ നിയമസഭയിലും പുറത്തും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. മേഖലയില്‍ പോഷകാഹാരക്കുറവിനെ തുടര്‍ന്നുള്ള ശിശുമരണങ്ങള്‍ ഇല്ലാതാക്കാനും ഇതുവരെ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോഴും അതിന്റെ ഗുണം ആദിവാസി സമൂഹത്തിന് ലഭിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന് മികച്ച ചികില്‍സയും ഊരുകളിലേക്കുള്ള റോഡും പാലങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാന്‍ കര്‍മ്മപദ്ധതി തയാറാക്കി നടപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Discussion about this post