ഷാരൂഖ് ഖാനും ദീപിക പഡുകോണും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ‘പത്താന്‍’ എന്ന സിനിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സിനിമയിലെ ‘ബേഷരം രംഗ്’ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തതോടെ, ആ ഗാനത്തിലെ മോശം രംഗങ്ങള്‍ നീക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ഗാനത്തില്‍ നായിക ദീപിക പഡുകോണിന്റെ വസ്ത്രധാരണ രീതിയാണ് മോശമായിരിക്കുന്നത്. നായകനും നായികയും ചേര്‍ന്ന് ഇഴുകി അഭിനയിക്കുന്ന രംഗങ്ങളും മോശം സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായി ആരോപിക്കപ്പെടുന്നു. ചിത്രത്തിനെതിരെ ബഹിഷ്‌കരിക്കണ ആഹ്വാനം ശക്തമായതോടെയാണ് ഷാരൂഖിന്റെയും ദീപികയുടെയും കോലം കത്തിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം അടുത്ത മാസം 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര കഴിഞ്ഞ ദിവസം തന്നെ ഗാനത്തിലെ മോശം ചിത്രീകരണം ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ടിരുന്നു. ബിക്കിനി ധരിച്ച മോശം രംഗങ്ങള്‍ മാറ്റാത്ത പക്ഷം ചിത്രം മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
Discussion about this post