ഇംഫാൽ : ബോളിവുഡ് നടി സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ വേദിക്ക് സമീപം സ്ഫോടനം. മണിപ്പൂരിലെ ഇംഫാലിൽ ഹട്ട കാംഗ്ജെയിബംഗിൽ ഇന്ന് രാവിലെയോടെയാണ് സ്ഫോടനം നടന്നത്. ആർക്കും പരിക്കില്ല.
നാളെയാണ് ഫാഷൻ ഷോ നടത്താൻ തീരുമാനിച്ചിരുന്നത്. ഈ വേദിയിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സ്ഫോടനം ഉണ്ടായത്. ഐഇഡി അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത് എന്നാണ് വിവരം. സ്ഫോടനത്തെ തുടർന്ന് നാളെ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു.
സ്ഫോടനത്തിന് തൊട്ടുപിന്നാലെ പോലീസ് കമാൻഡോകളുടെ ഒരു സംഘവും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മണിപ്പൂരിലെ ഹത്തയിൽ കൈത്തറി, ഖാദി, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഹൗസ് ഓഫ് അലി ഫാഷൻ ഷോയുടെ റാംപിൽ ഷോസ്റ്റോപ്പറായി എത്തേണ്ടതായിരുന്നു സണ്ണി ലിയോൺ.
Discussion about this post