പട്ന: ബിഹാറിൽ സീരിയൽ കിസ്സറുടെ ശല്യം അസഹനീയമാകുന്നു. ആരോഗ്യപ്രവർത്തകയെ ബലമായി ചുംബിച്ച കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബിഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം.
ആശുപത്രി വളപ്പിൽവെച്ചാണ് യുവാവ് ഫോൺ ചെയ്യുകയായിരുന്ന യുവതിയെ മതിൽ ചാടികടന്നെത്തി ബലം പ്രയോഗിച്ച് ചുംബിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.
ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീകളെ ഒളിഞ്ഞിരിക്കുന്ന അജ്ഞാതൻ കടന്നുപിടിച്ച് ബലമായി ചുംബിക്കുകയാണ് രീതി. ഈ സംഭവത്തിൽ നിരവധി സ്ത്രീകൾ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും അക്രമിയെ കണ്ടെത്താനായിട്ടില്ല.
ആരോഗ്യ പ്രവർത്തക പരാതിയുമായി രംഗത്തെത്തിയതോടെ നിരവധി പേർ സമാന ആവശ്യവുമായി മുന്നോട്ട് വന്നു. ഇതോടെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
Discussion about this post