കൊച്ചി: സ്വപ്ന ചിത്രമായ ആട് ജീവിതം ട്രെയിലർ ലീക്കായെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഈ രീതിയിലല്ലായിരുന്നു ട്രെയ്ലർ റിലീസ് ആവേണ്ടിയിരുന്നതെന്ന് താരം പറയുന്നു. യൂട്യൂബിലൂടെ ചോർന്ന പതിപ്പ് ആയിരങ്ങൾ കണ്ട ശേഷം പൃഥ്വിരാജ് വീഡിയോ പുറത്ത് വിടുകയും വിശദീകരണ കുറിപ്പ് പങ്കുവയ്ക്കുകയുമായിരുന്നു.
അതെ, അത് മനഃപൂർവമല്ലായിരുന്നു. ഇത് ഓൺലൈനിൽ ലീക്ക് ആകാനായി ഒരുക്കിയതല്ല ഫെസ്റ്റിവൽ സർക്യൂട്ടുകൾക്ക് മാത്രമായി കട്ട് ചെയ്ത ആടുജീവിതം ട്രെയിലർ ഓൺലൈനിൽ എത്തിയിരുന്നു. അതിനാൽ ആടുജീവിതം, ദ ഗോട്ട് ലൈഫ് ( ചിത്രം പൂർത്തിയായിട്ടില്ല ജോലികൾ പുരോഗമിക്കുകയാണ്) ട്രെയിലർ ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റ്വെലുകൾക്ക് മാത്രമായുള്ളതാണ്. നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് വീഡിയോ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ജീവിത മുഹൂർത്തങ്ങളിലൂടെ ഓടിച്ചു പോകുന്നതാണ് ട്രെയിലർ.മാസ്മരിക അഭിനയത്തിലൂടെ നടൻ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്ന് ഉറപ്പാണ്.
അതേസമയം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ”യൂട്യൂബിൽ വന്നിട്ടുള്ള ആടുജീവിതം ട്രെയിലർ ഒഫീഷ്യൽ അല്ല എന്ന് സംവിധായകൻ ബ്ലസിക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേൾഡ് മാർക്കറ്റിനു വേണ്ടി സമർപ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ഡെഡ്ലൈൻ എന്ന ഓൺലൈൻ മാഗസിൽ വന്നതാണ്. പടത്തിന്റെ ധാരാളം വർക്ക് ഇനിയും പൂർത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് ഔദ്യോഗിക ട്രെയിലർ വരുമെന്ന് അറിയിക്കുന്നു.. അതുവരെ ദയവായി കാത്തിരിക്കുക.”തിരക്കഥാകൃത്ത് ബെന്യാമിൻ പറഞ്ഞു.
Discussion about this post