തിരുവനന്തപുരം: അധികാരമുള്ള മാണിയേക്കാള്‍ കരുത്തനാണ് ഇപ്പോഴത്തെ മാണിയെന്ന് കെ.എം മാണി. ഔദ്യോഗിക വസതിയില്‍ നിന്ന് പാലായിലെ വീട്ടിലേക്ക് മടങ്ങുകയാണ് മാണി. ബന്ധുക്കളും അനുയായികള്‍ അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും മാണിയെ അനുഗമിക്കുന്നുണ്ട്. പ്രവര്‍ത്തകരുടെ വന്‍ സ്വീകരണത്തോടെയാണ് മാണി പാലയിലെത്തുക.
യാത്രക്കിടെ അടൂരിലെത്തിയ മാണിയുടെ വാഹനത്തിനു നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മാണിക്ക് സ്വീകരണമൊരുക്കിയ വേദിയിലേക്കും ഇവര്‍ പ്രതിഷേധപ്രകടനം നടത്തി.
വൈകിട്ട് പാലയില്‍ എത്തുന്ന മാണിയെ മന്ത്രി പി.ജെ. ജോസഫ് സ്വീകരിക്കും. ഇവിടെ നടക്കുന്ന പൊതുസമ്മേളനത്തില്‍ മാണി കൂടുതല്‍ നേരം പ്രസംഗിക്കുകയെന്നാണ് വിവരം.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശദീകരണങ്ങളും പൊതുയോഗങ്ങളില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ഇന്നലെയൊടെ തലസ്ഥാനത്തെ പരിപാടികളെല്ലാം മാണി അവസാനിപ്പിച്ചിരുന്നു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ സന്ദര്‍ശിച്ചു യാത്ര പറഞ്ഞു. ധന,നിയമ വകുപ്പുകളില്‍ ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച യാത്രയയപ്പു പരിപാടിയില്‍ പങ്കെടുത്തു. വളരെ വികാര നിര്ഭരമായിട്ടാണ് മാണി ഉദ്യോഗസ്ഥരോട് സംസാരിച്ചത്. മന്ത്രിയായി തിരിച്ചുവരാന്‍ ആഗ്രഹമില്ലെന്ന് മാണി പറഞ്ഞിരുന്നു.
Discussion about this post