ന്യൂഡൽഹി : ഡൽഹിയിൽ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് കാമുകനുമൊത്ത് ജീവിക്കാനായിരുന്നുവെന്ന് മരമകളുടെ മൊഴി. മരുമകൾമോണിക്കയുടെ കാമുകൻ ആശിഷും കൂട്ടാളിയും ചേർന്നാണു കൊലപാതകം നടത്തിയതെന്നു പോലീസ് അറിയിച്ചു. കൊലപാതകം ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട് മോണിക്കയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് രാധേ ശ്യാം വർമ, ഭാര്യ വീണ എന്നിവരെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. .
മോണിക്കയും ഗാസിയാബാദ് സ്വദേശി ആശിഷുമായി പ്രണയത്തിലാണെന്ന് ഭർത്താവിനും ഭർതൃവീട്ടുകാർക്കും അറിയാമായിരുന്നു. ഇതിനെ ഭർതൃ വീട്ടുകാർ കർശനമായി എതിർത്തു, നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് മോണിക്കയെ പ്രകോപിതയാക്കി. എന്നാൽ ഒരു കോടിയോളം രൂപ വിലവരുന്ന വസ്തു വിൽക്കാൻ ശ്രമിച്ചതാണ് കൃത്യം വേഗത്തിലാക്കാൻ കാരണമെന്നും ഇവർ വെളിപ്പെടുത്തി.
ഗോകൽപുരിയിലെ സ്വത്തുക്കൾ വിറ്റ് ദ്വാരകയിൽ ഒരു വീടു വാങ്ങാൻ ഭർതൃ മാതാപിതാക്കൾ പദ്ധതിയിട്ടു. ഇതാണ് ആശിഷിനെ എത്തിച്ച് പെട്ടെന്ന് കൊല നടത്താൻ കാരണമായത്. ഭർതൃപിതാവ് കടയിലേക്ക് പോയ സമയത്ത് ഭർത്താവിനെയും ഭർതൃമാതാവിനെയും തന്ത്രപൂർവം മാർക്കറ്റിലേക്കയച്ച ശേഷം ആശിഷിനെയും സുഹൃത്തിനെയും വീടിന്റെ ടെറസിൽ ഒളിപ്പിക്കുകയായിരുന്നു. ഇവർക്ക് വേണ്ട ഭക്ഷണവും വെളളവുമെല്ലാ മോണിക്ക എത്തിച്ച് നൽകി. തുടർന്ന് രാത്രിയോടെ ഇവർ താഴേക്ക് ഇറങ്ങിവന്ന് ഇരട്ട കൊലപാതകം നടത്തുകയായിരുന്നു. രാത്രി രണ്ടേകാലോടെ കൃത്യം നടപ്പാക്കിയെന്ന് ആശിഷ് മോണിക്കയെ ഫോണിൽ വിളിച്ച് പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
Discussion about this post