കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു. വടകര തിരുവള്ളൂർ കാവിൽ വീട്ടിൽ ഫർഹത്തിന്റെ മകൾ അൻസിയയാണ് മരിച്ചത്. 35 ദിവസമാണ് കുഞ്ഞിന്റെ പ്രായം.
ഉച്ചയോടെയായിരുന്നു സംഭവം. പാല് നൽകുന്നതിനിടെ കുഞ്ഞ് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടമാക്കുകയായിരുന്നു. ഉടനെ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. എന്നാൽ ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇതിനിടെയായിരുന്നു മരണം. വടകര പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി.
കഴിഞ്ഞ ദിവസം കൊല്ലത്തും മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചിരുന്നു. മൈലം പള്ളിക്കൽ ചരുവിളവീട്ടിൽ ചിഞ്ചുവിന്റെയും ഷൈനിന്റെയും മകൾ ഷൈലശ്രീയാണ് മരിച്ചത്. എട്ട് മാസമായിരുന്നു കുട്ടിയ്ക്ക് പ്രായം.
Discussion about this post