ന്യൂഡൽഹി : യു പി എസ് സി പരീക്ഷയിൽ ആറാം റാങ്ക് നേടിക്കൊണ്ട് കേരളത്തിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ് ഗഹന നവ്യ ജെയിംസ്. കോട്ടയം പാലാ സ്വദേശിയായ ഗഹന പിഎച്ച്ഡി ഗവേഷകയാണ്. പാലയിൽ തന്നെയാണ് ഗഹന തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
പ്രൈമറി ക്ലാസ് മുതൽ കോളേജ് വരെ ഗഹന തന്റെ സ്വന്തം നാടായ പാലയിൽ തന്നെയാണ് പഠിച്ചത്. പാലാ സെൻറ് തോമസ് കോളേജിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കും നേടിയിരുന്നു. ഇന്റർനാഷണൽ റിലേഷൻസിൽ പിഎച്ച്ഡി ഗവേഷണത്തിനായി അതിരംപുഴയിലെ എംജി സർവകലാശാല ക്യാമ്പസിൽ ചേർന്നു. വീട്ടിൽ നിന്ന് 20 കിലോമീറ്റർ അകലെയായിരുന്നു ക്യാമ്പസ്.
പ്രത്യേക പരിശീലനം ഒന്നുതന്നെ ഇല്ലാതെയാണ് ഗഹന യു പി എസ് സി പരീക്ഷയിൽ റാങ്ക് നേടിയത് എന്നത്ശ്രദ്ധേയമാണ്. ഡൽഹിയിലോ മറ്റ് സംസ്ഥാനങ്ങളിലോ പോയി പഠിച്ചാലേ റാങ്ക് ലഭിക്കൂ എന്ന മലയാളി വിദ്യാർത്ഥികളുടെ അന്ധമായ വിശ്വാസങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ടാണ് ഈ പാലാക്കാരി സംസ്ഥാനത്തിന് അഭിമാനമായി മാറിയത്.
ഗഹനയുടെ അമ്മയുടെ സഹോദരൻ സിബി ജോർജ്ജ് ജപ്പാനിലെ ഇന്ത്യൻ അബാംസിഡറാണ്. അദ്ദേഹമാണ് തന്റെ റോൾ മോഡൽ എന്നും ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേരാനാണ് തീരുമാനമെന്നും ഗഹന പറയുന്നു.
Discussion about this post