ലോകത്തെമ്പാടുമുള്ള ആളുകളുടെ പ്രിയപ്പെട്ട മെസേജിങ്ങ് ആപ്പാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിന് ശേഷം അനേകം മെസേജിങ് ആപ്പുകൾ സോഷ്യൽമീഡിയ ലോകത്ത് രംഗപ്രവേശം ചെയ്‌തെങ്കിലും വാട്‌സ്ആപ്പിനോളം ജനപ്രീതി മറ്റൊന്നിലും ലഭിച്ചില്ല എന്നതാണ് സത്യം. ഉപയോഗിക്കാൻ എളുപ്പമുള്ള അപ്ലിക്കേഷനായതും, അനേകം ഫീച്ചറുകളുള്ളതും വാട്‌സ്ആപ്പിനെ വേറിട്ട് നിർത്തുന്നു. ഉപയോക്താക്കളുടെ താത്പര്യ പ്രകാരം അപ്‌ഡേഷനുകൾ കൊണ്ടുവരുന്നതും വാട്‌സ്ആപ്പിനെ പ്രിയങ്കരമാക്കുന്നു.
ഇനി അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ വാട്സാപ്പിൽ ലഭ്യമാകും. മെറ്റ സി ഇ ഒ മാർക്ക് സക്കർബർഗാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളിൽ തന്നെ അതിൽ ആവശ്യമായ തിരുത്തലുകൾ നടത്താൻ സാധിക്കും.
ആഗോളതലത്തിൽ എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ നടപ്പലാക്കുമെന്ന് കമ്പനി അറിയിച്ചു.അയച്ച സന്ദേശങ്ങളിലെ വ്യാകരണ പിശകുകൾ, അക്ഷരത്തെറ്റുകൾ എന്നിവ തിരുത്തുന്നതിനായി ഈ ഫീച്ചർ പ്രയോജനപ്പെടുത്താം.ഈ സംവിധാനം നേരത്തെ ടെലഗ്രാം, ആപ്പിൾ ഐ മെസേജ് എന്നീ ആപ്പുകളിൽ ലഭ്യമാണ്.
എഡിറ്റ് ചെയ്യേണ്ട വിധം.
1. വാട്‌സ്ആപ്പ് ചാറ്റ് തുറന്ന് ഒരാൾക്ക് സന്ദേശം അയക്കുക
2. തുടർന്ന് ആ അയച്ച സന്ദേശത്തിൽ നീട്ടി പ്രെസ് ചെയ്യുക
3. ശേഷം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
4. തുടർന്ന് അയച്ച സന്ദേശം തിരുത്തി വീണ്ടും അയക്കുക
ഓർക്കുക നിലവിൽ 15 മിനിറ്റ് മാത്രമെ ഈ സേവനം ലഭ്യമാകൂ. അതിന് ശേഷം ഒരു തിരുത്തലും ആ സന്ദേശത്തിൽ വരുത്താൻ സാധിക്കുന്നതല്ല.
ചാറ്റ് ലോക്കുമായി വാട്‌സ്ആപ്പ്
ചാറ്റുകളെല്ലാം സുരക്ഷിതമാക്കി വെക്കാനായി പുത്തൻ ചാറ്റ് ലോക്ക് ഫീച്ചർ നേരത്തെ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഉപയോക്താവിന്റെ വ്യക്തിപരമായ ചാറ്റുകൾ മറ്റുള്ളവർ കാണാത്ത വിധം ലോക്ക് ചെയ്ത് സുരക്ഷിതമാക്കി വെക്കാനുള്ള ഒരു സൗകര്യാമാണ് ഇതിലൂടെ ലഭിക്കുന്നത്. ചാറ്റ് ലോക്ക് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകൾ പ്രത്യേക ഫോൾഡറിലേക്ക് മാറ്റുകയും പ്രസ്തുത ചാറ്റിലെ നോട്ടിഫിക്കേഷനുകളും ഹൈഡ് ചെയ്യപ്പെടുകയും ചെയ്യും
Discussion about this post