ന്യൂഡൽഹി : ബിജെപി രാജ്യസഭാ എംപി ഹർദ്വാർ ദുബെ അന്തരിച്ചു. 74 വയസ്സായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ആഗ്ര സ്വദേശിയായിരുന്നു ഹർദ്വാർ ദുബെ. ഏറെനാളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഉത്തർപ്രദേശിൽ സംഘടനയുടെ നിരവധി സ്ഥാനങ്ങൾ വഹിച്ച വ്യക്തിയാണ് ദുബെ.
രാഷ്ട്രീയത്തിൽ സജീവമായിരുന്ന ദുബെ രണ്ട് തവണ എംഎൽഎയായിട്ടുണ്ട്. എംപിയുടെ മരണത്തിൽ ബിജെപി നേതാക്കൾ അനുശോചനം അറിയിച്ചു. ”മുതിർന്ന ഭാരതീയ ജനതാ പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ ഹർദ്വാർ ദുബെയുടെ വിയോഗത്തിന്റെ വാർത്ത അറിഞ്ഞു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തിയും കുടുംബത്തിന് ശക്തിയും നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ”മീററ്റിൽ നിന്നുള്ള ബിജെപി എംപി രാജേന്ദ്ര അഗർവാൾ പറഞ്ഞു.
Discussion about this post