ഡല്‍ഹി:ഡല്‍ഹി: സി.പി.എം നേതാവും എം.പിയുമായ മുഹമ്മദ് സലീമിന്റെ പ്രസ്താവന വേദനാജനകമെന്ന് ആഭ്യന്തര മന്ത്രി രാജാനാഥ് സിംഗ്. പ്രാധനമന്ത്രി നരേന്ദ്ര മോദി 800 വര്‍ഷത്തിനിടെയുണ്ടായ ശക്തനായ ഹിന്ദു ഭരണാധികാരിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുഹമ്മദ് സലീമിന്റെ പ്രസ്താവന എന്നെ വളരെയധികം വേദനിപ്പിച്ചു. എന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായ ഏറ്റവും വേദനാജനകമായ ആരോപമാണിതെന്നും അദ്ദേഹം പറഞ്ഞു.
800 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ ഹിന്ദു ഭരണാധികാരിയാണ് മൊദിയെന്ന് രാജ്നാഥ് സിംഗ് ഒരു മാസികയില്‍ പറഞ്ഞെന്നായിരുന്നു മുഹമ്മദ് സലീമിന്റെ ആരോപണം.
അതേ സമയം ആരോപണം പിന്‍വലിച്ച് സലീം മാപ്പ് പറയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് സലീം. വാര്‍ത്ത വന്ന മാധ്യമത്തിനെതിരെ കേസെടുക്കുമൊയെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post