തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാലിനെതിരെ ആരോപണങ്ങളുമായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്. കേന്ദ്രമന്ത്രിയായിരിക്കെ കെ.സി.വേണുഗോപാലിന് രണ്ട് തവണ കൈക്കൂലി നല്‍കിയതായി ബിജു രാധാകൃഷ്ണന് ആരോപിച്ചു. രണ്ട് തവണയായി 35 ലക്ഷം രൂപയാണ് കൈക്കൂലിയായി നല്‍കിയത്.
അനര്‍ട്ടിന്റെ ഏജന്‍സിയായി ടീം സോളാറിനെ നിയമിയ്ക്കാമെന്ന ഉറപ്പിന്മേലാണ് പണം നല്‍കിയത്. സരിതയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് താന്‍ വേണുഗോപാലുമായി തെറ്റി. കൈക്കൂലി നല്കിയ പണം തിരികെ ചോദിച്ചെങ്കിലും വേണുഗാേപാല്‍ തിരിച്ചു തന്നില്ലെന്നും ബിജു രാധാകൃഷ്ണന് വ്യക്തമാക്കി.
സോളാര്‍ കമ്മീഷന് സെക്രട്ടറി ദിവാകരന് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ബിജു രാധാകൃഷ്ണന് ആരോപിച്ചു. സോളാര്‍ കമ്മീഷന് ഹരികമുറിന്റെ സാന്നിധ്യത്തിലാണ് സ്വാധീനിക്കാന്‍ ശ്രമിച്ചത്. കൂടുതല്‍ വെളിപ്പടുത്തലുകള്‍ നടത്തുന്നത് താന്‍ പറഞ്ഞ ശേഷമെന്ന് ദിവാകരന് നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി താന്‍ കൂടിക്കാഴ്ച നടത്തിയ ശേഷമേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താവൂ എന്നും പറഞ്ഞതായി ബിജു രമേശ് വ്യക്തമാക്കി.
Discussion about this post