ഇസ്ലാമാബാദ്: പാകിസ്താനിൽ ഭൂചലനം. പുലർച്ചെ 5.11ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം പാകിസ്താനിൽ പ്രളയക്കെടുതിയും രൂക്ഷമാണ്. രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഇതുവരെ 17 പേർ മരിച്ചു. നിരവധി കെട്ടിടങ്ങൾക്ക് സാരമായി കേടുപാടുകൾ സംഭവിച്ചു. പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
പ്രളയക്കെടുതിയുടെ ഭാഗമായി പകർച്ചവ്യാധികളും പടരുകയാണ്. ഒരു വർഷത്തിലധികമായി തുടരുന്ന ഭക്ഷ്യക്ഷാമത്തിനും സാമ്പത്തിക പ്രതിസന്ധിക്കും അയവില്ല.
Discussion about this post