തിരുവനന്തപുരം: അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. രാവിലെ 9 മണിക്കുള്ള വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് തിരിക്കുന്ന മദനി തിരുവനന്തപുരത്ത് എത്തി, കാർ മാർഗം അൻവാർശേരിയിലേക്ക് പോകും. കുടുംബവും പിഡിപി പ്രവർത്തകരും മഅദനിയെ അനുഗമിക്കും. സുപ്രീംകോടതി ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് മഅദനി കേരളത്തിലെത്തുന്നത്. 15 ദിവസത്തിൽ ഒരിക്കൽ വീടിനടുത്തെ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
2014 ൽ നൽകിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി ഇളവ് നൽകിയത്.ബെംഗളൂരു വിട്ട് പോകരുതെന്ന വ്യവസ്ഥ മാറ്റിയ ജസ്റ്റിസ് എ എസ് ബൊപ്പണ്ണാ, ജസ്റ്റി്സ് എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച്ജന്മനാടായ കൊല്ലത്തെ കരുനാഗപ്പള്ളിയിലേക്ക് പോകാൻ അനുവാദം നൽകുകയായിരുന്നു.
അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ അൻവാർശേരിയിൽ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ എന്നാണ് വിവരം.
Discussion about this post