എറണാകുളം: നെടുമ്പാശ്ശേരിയിൽ ബോംബ് ഭീഷണി മുഴക്കി യുവതി. ഇതേ തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
തൃശ്ശൂർ സ്വദേശിനിയായ യുവതിയാണ് വ്യാജ ബോംബ് ഭീഷണി ഉയർത്തിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈയ്ക്ക് പോകാൻ എത്തിയതായിരുന്നു യുവതി. സുരക്ഷാ പരിശോധനയ്ക്കിടെ തന്റെ ഭാഗിൽ ബോംബുണ്ടെന്ന് യുവതി സുരക്ഷാ ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. ഇതേ തുടർന്ന് വിമാനത്തിൽ വീണ്ടും പരിശോധന നടത്തി. ഇതോടെയാണ് വിമാനം വൈകിയത്.
നിലവിൽ നെടുമ്പാശ്ശേരി പോലീസിന്റെ കസ്റ്റഡിയിൽ ആണ് യുവതിയുളളത്. കൂടുതൽ വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം ബോംബുണ്ടെന്ന് യുവതി പറഞ്ഞതോടെ യാത്രികരും ജീവനക്കാരും പരിഭ്രാന്തിയിലായി.
Discussion about this post