തിരുവനന്തപുരം: ഒണമിങ്ങടുത്തതോടെ കിറ്റ് വിതരണം വേഗത്തിലാക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. നാളെയും മറ്റെന്നാളുമായി കിറ്റ് വിതരണം പൂർത്തിയാക്കാനാണ് തീരുമാനം. എല്ലാ കടകളിലും കിറ്റ് എത്തിക്കാനും വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വിതരണത്തിനായി മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിംഗ് പൂർത്തിയായിട്ടുണ്ട്. ഇനി രണ്ടര ലക്ഷം കിറ്റുകളാണ് വിതരണത്തിനായി സജ്ജമാക്കേണ്ടത്. പൂർത്തിയായ കിറ്റുകൾ ഇന്ന് തന്നെ റേഷൻ കടകളിൽ എത്തിച്ച് വിതരണം നടത്തും. ഉദ്ഘാടനം ചെയതെങ്കിലും കിറ്റുകൾ റേഷൻ കടയിൽ എത്താത്തതിനാൽ വിതരണം പ്രതിസന്ധിയിലായിരുന്നു.
പല ജില്ലകളിലും ഒരു കിറ്റ് പോലും നൽകാനാകാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. നാല് ജില്ലകളിൽ മാത്രമാണ് കിറ്റുകൾ കുറച്ച് എങ്കിലും വിതരണം ചെയ്യാൻ കഴിഞ്ഞത്. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലായിരുന്നു കിറ്റ് വിതരണം ചെയ്തത്.
5.84 ലക്ഷം മഞ്ഞക്കാർഡ് ഉടമകൾക്കാണ് ആകെ കിറ്റ് നൽകേണ്ടത്. മിൽമയുടെ പായസ കിറ്റ് ലഭിച്ചിരുന്നില്ല. ഇതേ തുടർന്നായിരുന്നു കിറ്റ് വിതരണം തടസ്സപ്പെട്ടത്. തുണി സഞ്ചിയുൾപ്പെടെ 14 ഇനങ്ങളാണ് കിറ്റിൽ ഉള്ളത്.
Discussion about this post