കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ച് പരിശോധിക്കുകയാണ്. ഇന്ന് രാവിലെ 10.40 ന് ബംഗളരുവിലേക്ക് യാത്രതിരിക്കാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്.
യാത്രക്കാരെയും ലഗേജും പൂർണമായി ഇറക്കി ബോംബ് സ്ക്വാഡ് പരിശോധിക്കുകയാണ്. വിമാനത്തിൽ ബോംബ് വെച്ചതായി വിമാനത്താവളത്തിൽ അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു.
Discussion about this post