പാലക്കാട്: പോക്സോ കേസിൽ മദ്രസാ അദ്ധ്യാപകൻ. കൂറ്റനാട് തെക്കേ വാവനൂർ സ്വദേശി കുന്നുംപാറ വളപ്പിൽ മുഹമ്മദ് ഫസൽ ആണ് അറസ്റ്റിലാവുന്നത്. 23 കാരനായ ഇയാൾ ഇത് രണ്ടാം തവണയാണ് പോക്സോ കേസിൽ അറസ്റ്റിലാവുന്നത്.
കറുകപുത്തൂരിൽ പ്രവർത്തിക്കുന്ന മത പഠനശാലയിൽ പഠിക്കുന്ന 14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മുഹമ്മദ് ഫസലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 14 കാരനെ പ്രതിയുടെ വീട്ടിൽ എത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റിൽ വിട്ടു.
Discussion about this post