സമുദ്രത്തിൽ ഏറ്റവും ആഴത്തിൽ ജീവിക്കുന്ന വൈറസുകളെ കണ്ടെത്തി ശാസ്ത്രജ്ഞർ. ബാക്ടീരിയകളിൽ ജീവിച്ച് അവയെ ഉപയോഗിച്ച് പ്രജനനം നടത്തുന്ന ബാക്ടീരിയോഫേജ് വിഭാഗത്തിൽ പെടുന്ന വൈറസുകളെയാണ് കണ്ടെത്തിയത്. 8900 മീറ്റർ അതായത് 9 കിലോമീറ്ററോളം ആഴത്തിലാണ് ഈ വൈറസുകളുടെ സാന്നിദ്ധ്യമുള്ളത്. പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിൽ നടത്തിയ പരിശോധനയിലാണ് ഈ വൈറസുകളെ കണ്ടെത്തുന്നത്.
ഹാലോമോനാസ് വിഭാഗത്തിലുള്ള ബാക്ടീരിയകളെയാണ് ഈ വൈറസുകൾ പ്രധാനമായും ആക്രമിക്കുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിലായി ചൂട് ജലധാരകൾ കാണപ്പെടുന്ന ഇടങ്ങളുണ്ട്. ഇതിന് ചുറ്റുമാണ് ഈ വൈറസുകൾ പ്രധാനമായും കാണപ്പെടുന്നത്. ഇപ്പോൾ കണ്ടെത്തിയ ബാക്ടീരിയോ ഫേജ് വൈറസുകൾ ലോകത്ത് സർവ്വസാധാരണമായി കാണപ്പെടുന്നതാണെങ്കിലും, കടലിന്റെ ഇത്രയും അടിത്തട്ടിൽ വൈറസിനെ കണ്ടതാണ് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത്.
Discussion about this post