ഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പിന്തുണയുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി ജെയ്റ്റ്ലിയെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പിയും രാജ്യം മുഴുവനും അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.
അദ്ദേഹത്തിനെതിരെയുള്ള ആക്രമണം ഭാവിയില്‍ എ.എ.പിക്ക് ദോഷം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. അതേ സമയം അരുണ്‍ ജെയ്റ്റ്ലി രാജിവെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളമുണ്ടായി.. സംഭവം സംയുക്തപാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും ജെയ്റ്റ്ലി രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Discussion about this post