ജനീവ :ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ ഭീകരവാദത്തിനെതിരെ ശക്തമായനടപടികൾ സ്വീകരിക്കണമെന്ന താക്കീതുമായി ഇന്ത്യ. ഇന്ത്യൻ നയതന്ത്രജ്ഞൻ മുഹമ്മദ് ഹുസൈനാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്.
ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം. തദ്ദേശീയ വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കണം. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ തടയണം വിദ്വേഷ പ്രസംഗങ്ങൾ,അതുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
യുഎൻ മനുഷ്യാവകാശ കൗൺസിൽ അവലോകന യോഗത്തിൽ, ഇന്ത്യൻ നയതന്ത്രജ്ഞൻ മുഹമ്മദ് ഹുസൈൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
വംശീയത, വിദ്വേഷ പ്രസംഗം, വിദ്വേഷ കുറ്റകൃത്യങ്ങൾ, കുടിയേറ്റക്കാർക്കും മുസ്ലിം ന്യൂനപക്ഷങ്ങൾക്കുമെതിരായ വിവേചനം എന്നിവയ്ക്കെതിരെ നിയമങ്ങൾ ശക്തമാക്കണമെന്ന് ബംഗ്ലാദേശി നയതന്ത്രജ്ഞൻ അബ്ദുല്ല അൽ ഫോർഹാദ് ശുപാർശ ചെയ്തു.
കുടിയേറ്റക്കാരായ എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കണം. അവരുടെ അവകാശങ്ങളെ ബാധിക്കുന്ന വംശീയ വിവേചനത്തിനെതിരെ നടപടിയെടുക്കണമെന്നും ശ്രീലങ്കൻ നയതന്ത്രജ്ഞൻ തിലിനി ജയശേഖരയും കാനഡയോട് ആവശ്യപ്പെട്ടു.
Discussion about this post