നൂഹ് : ഹരിയാനയിലെ നൂഹ് ജില്ലയിൽ ഇറച്ചി സംസ്കരണ ഫാക്ടറിയിൽ വാതക ചോർച്ച. നൈട്രജൻ വാതകം ചേർന്നതിനെ തുടർന്ന് നിരവധി തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. 24 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നൂഹ് ജില്ലയിലെ മണ്ടിഖേഡ ഗ്രാമത്തിന് സമീപമുള്ള ഇറച്ചി ഫാക്ടറിയിലാണ് നൈട്രജൻ വാതകം ചോർന്നത്. വാതക ചോർച്ച ഉണ്ടായതോടെ തൊഴിലാളികൾക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ഫാക്ടറി മാനേജ്മെന്റിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. വൈകാതെ തന്നെ ഈ തൊഴിലാളികളുടെ കൈകളിലും കാലുകളിലും നീരു വന്നുതുടങ്ങി. ഉടൻതന്നെ തൊഴിലാളികളെ മണ്ടി ഖേദയിലെ അൽ ആഫിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എങ്ങനെയാണ് വാതക ചോർച്ച ഉണ്ടായത് എന്നുള്ളതിനെ കുറിച്ച് കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കി. അപകടം നടന്ന ഫാക്ടറിയിൽ ഉണ്ടായ അശ്രദ്ധ കൊണ്ടാണ് വാതകം ചോർന്നത് എന്നാണ് കരുതപ്പെടുന്നത്. ഈ മേഖലയിൽ നിരവധി ഇറച്ചി സംസ്കരണ ഫാക്ടറികളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ പലതും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Discussion about this post