മുംബൈ : രാജ്യം മുഴുവൻ ശ്രദ്ധ നേടിയ ബോളിവുഡ് ചിത്രം ധൂം ഒരുക്കിയ സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് സംവിധായകൻ മരണപ്പെട്ടത്. ഹൃത്വിക് റോഷനും അഭിഷേക് ബച്ചനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘ധൂം’, ‘ധൂം 2’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.
ഇമ്രാൻ ഖാൻ നായകനായ കിഡ്നാപ്പ് , ജിമ്മി ഷെർഗിൽ, ഉദയ് ചോപ്ര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ മേരെ യാർ കി ഷാദി ഹേ എന്നീ ചിത്രങ്ങൾ സഞ്ജയ് സംവിധാനം ചെയ്തവയാണ്. ഞായറാഴ്ച രാവിലെ 9.30 ന് അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 57 വയസ്സായിരുന്നു.
ഭാര്യക്കും രണ്ട് പെൺമക്കൾക്കും ഒപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. അദ്ദേഹം തികച്ചും ആരോഗ്യവാനായിരുന്നെന്നും എന്തുകൊണ്ടാണ് പെട്ടെന്ന് ഇങ്ങനെ സംഭവിച്ചത് എന്ന് അറിയില്ലെന്നും മകൾ വ്യക്തമാക്കി. സിനിമ ലോകത്ത് നിന്നും അഭിഷേക് ബച്ചൻ അടക്കമുള്ള നിരവധി താരങ്ങൾ സഞ്ജയ് ഗാധ്വിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
Discussion about this post