പമ്പ: സീസണിലാദ്യമായി ഒരുലക്ഷത്തിലധികം പേർ ശബരിമലയിൽ ദർശനത്തിനായെത്തി. എന്നാൽ ഗതാഗത സംവിധാനങ്ങളിൽ പോലീസും സംസ്ഥാന സർക്കാരും വേണ്ടത്ര ഇടപെടൽ നടത്താത്തതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകരുടെ പ്രതിഷേധത്തിനും പമ്പ സാക്ഷിയായി
മണിക്കൂറുകൾ ഇടവിട്ട് മാത്രമാണ് പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടുന്നത്. നിലയ്ക്കലും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും ഭക്തജനങ്ങളെ വലച്ചു.
ഇതിനെ തുടർന്ന് എരുമേലിയിൽ ശബരിമല തീർത്ഥാടകർ ഇന്നലെ റോഡ് ഉപരോധിച്ചു. തീർത്ഥാടക വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തി വിടാഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു മണിക്കൂറുകൾ നീണ്ടു നിന്ന ഉപരോധം. പേട്ട തുള്ളൽ പാതയടക്കമാണ് ഉപരോധിച്ചത്. അന്യസംസ്ഥാന തീർത്ഥാടകരാണ് പ്രതിഷേധവുമായെത്തിയത് എന്നത് ശ്രദ്ധേയമായി.
എരുമേലിയിൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പിടിച്ചിട്ടതാണ് തീർത്ഥാടകരെ പ്രകോപിപ്പിച്ചത്. തീർത്ഥാടകർ റോഡിൽ കുത്തിയിരുന്നതോടെ എരുമേലി റാന്നി റോഡിലാകെ ഗതാഗതം തടസപ്പെട്ടു. കെഎസ്ആർടിസി അടക്കം ഇവർ തടഞ്ഞിട്ടു.പ്രതിഷേധം കനത്തതോടെ രണ്ട് മണിക്കൂറിന് ശേഷം വാഹനങ്ങൾ കടന്നു പോകാൻ പൊലീസ് അനുവാദം നൽകുകയിരുന്നു.
Discussion about this post